Sep 19, 2016

ജൂണ്‍- 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം


ജൂണ്‍- 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം









1987 ഡിസംബര്‍ 7നാണ് യു.എന്‍ ജനറല്‍ അസംബ്ലി, ജൂണ്‍26ന് മയക്കുമരുന്നു വിരുദ്ധദിനമായി ആചരിക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടത്. മയക്കുമരുന്ന് ഉപയോഗിക്കാത്ത ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അന്നത്തെ പ്രമേയം പാസാക്കപ്പെട്ടത്. തുടര്‍ന്ന് 1988 ജൂണ്‍ 26 ലോക മയക്കുമരുന്നു വിരുദ്ധദിനമായി ആചരിച്ചു വരുന്നു.മയക്കു മരുന്നിന്റെ അമിത ഉപയോഗവും അത് മൂലം ഉണ്ടാകുന്ന ആരോഗ്യ സാമൂഹിക പ്രശ്നങ്ങളും അധികരിച്ച് വരുന്ന ഈ സാഹചര്യത്തില്‍ ഈ ദിനം പ്രസക്തമാകുന്നു.

ജൂണ്‍ 26 - ലോക മയക്കുമരുന്നു വിരുദ്ധ ദിനം! ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ലോകമെങ്ങും ബോധവത്ക രണവും പ്രതിഷേധവും വര്‍ദ്ധിച്ചു വരുന്നു. എന്നിട്ടും ലഹരി വസ്തു ക്കളുടെ ഉല്പാദനവും ഉപഭോഗവും കുറയുന്നില്ല എന്നതാണ് സത്യം
മയക്കു മരുന്നുകളുടെ ഉപയോഗം ശരീരത്തേയും മനസ്സിനേ യും അങ്ങനെ ജീവിതത്തേയും ബാധിക്കുന്നു. ഉന്മേഷത്തിനായി കഴിക്കുന്ന ഇത്തരം ദോഷവസ്തുക്കള്‍ വാസ്തവത്തില്‍ ശരീരത്തി ന്റെ പ്രവര്‍ത്തനം തളര്‍ത്തുന്നു.

മയക്കുമരുന്ന് വില്‍പ്പനക്കാരെ പിടികൂടുന്നത് കൂടുതലും സ്കൂള്‍ പരിസരത്തുനിന്നാണെന്ന് കേള്‍ക്കുന്നത് ആശങ്കയുണര്‍ത്തുന്നു. ജീവിതം ലഹരി വിമുക്തമാക്കാന്‍ സ്കൂളില്‍ സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടിയില്‍ ഒരിക്കലും ലഹരി പദാര്‍ത്ഥം ഉപയോഗിക്കില്ലെന്ന് വിദ്യാര്‍ത്ഥികളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിച്ചു.മയക്കുമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കു റിച്ച് വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കുന്നതിനും മയക്കുമരുന്ന് ഉപയാഗത്തില്‍ നിന്ന് കുടുംബാംഗങ്ങളെ പിന്തിരിപ്പിക്കുന്നതിനു മുള്ള ബോധവത്കരണ ക്ലാസ്സ് നടത്തിയാണ് സ്കൂളില്‍ അന്താരാ ഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം ആചരിച്ചത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കൃത്രിമ ലഹരി ജീവിതം നശിപ്പിക്കുകയാ ണെന്ന ബോധം കുട്ടികളിലുണ്ടാ ക്കാന്‍ സംഘടിപ്പിച്ച ബോധ വത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ പി.പി. രാജേഷ് മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പോസ്റ്റര്‍ തയ്യാറാക്കല്‍ ,ഉപന്യാസ രചനാമത്സരം എന്നിവ നടത്തി.

വായനാ വാരാചരണം











വായനാ വാരാചരണം

ജൂണ്‍ 19- വായനാദിനം

പുസ്തകത്തോളം വലിയ ചങ്ങാതിയില്ലെന്നും വായനയോളം നലിയ അനുഭവമില്ലെന്നും ഓര്‍മ്മിപ്പിച്ച് വീണ്ടും ഒരു വായനാ ദിനം.

വായനയുടെ വളര്‍ത്തച്ഛന്‍ - പി.എന്‍ പണിക്കര്‍
വായനയുടെ വളര്‍ത്തച്ഛന്‍ എന്നറിയപ്പെടുന്ന പി.എന്‍ പണിക്കരുടെ ചരമദിനമാണ് ജൂണ്‍ 19. അദ്ധേഹത്തോടുള്ള ആദര സൂചകമായി ഈ ദിവസം വായനാ ദിനമായി ആചരിക്കുന്നു. കേരള ത്തില്‍ സാക്ഷരതാ പ്രവര്‍ത്തനത്തിനും ഗ്രന്ഥശാലാ പ്രസ്ഥാനത്തിനും അടിത്തറ പാകിയത് പി.എന്‍ പണിക്കരാണ് .വായിച്ചു വളരുക എന്ന മുദ്രാവാക്യവുമായി അദ്ധേഹം പല പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി.
പുതുവായില്‍ നാരായണ പണിക്കര്‍ എന്നാണ് മുഴുവന്‍ പേര്. അദ്ധേഹത്തിന്റെ ഓര്‍മ്മക്കായി ജൂണ്‍ 19 മുതല്‍ 25 വരെ വായനാ വാരം ആചരിക്കുന്നു.

വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും
വായിച്ചു വളര്‍ന്നാല്‍ വിളയും
വായിക്കാതെ വളര്‍ന്നാല്‍ വളയും
                                                        (കുഞ്ഞുണ്ണിമാഷ്)

ഈ വരികളിലൂടെ കുട്ടികളിലേക്ക് വായനയുടെ മഹത്വത്തെ പറ്റി ബോധവത്ക്കരണ ക്ലാസ്സ് നടത്തി. പ്രിന്‍സിപ്പാളും ,വൈസ് പ്രിന്‍സിപ്പാളും വിദ്യാരംഗം കലാവേദിയുടെ ചാര്‍ജുള്ള ഷീനടീച്ചറും മറ്റ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു. വായന മത്സരം , ക്വിസ് ,പോസ്റ്റര്‍ തയ്യാറാക്കല്‍ എന്നിവ നടത്തി.

പരിസ്ഥിതി ദിനാചരണം 2016


പരിസ്ഥിതി ദിനാചരണം 2016


    ജൂണ്‍ 5 -പരിസ്ഥിതി ദിനം മനുഷ്യന്റെ കടന്നുകയറ്റംകൊണ്ട് ഇല്ലാതായിക്കൊണ്ടിരിക്കുന്ന പച്ചപ്പിനെയും താറുമാറായിക്കൊണ്ടിരിക്കുന്ന ആവാസ വ്യവസ്ഥയെയും ഓര്‍മ്മിപ്പിക്കാനായി വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി. വനസമ്പത്ത് നിലനിര്‍ത്തി വന ജീവിതത്തിന്റെ സംരക്ഷണമാണ് ഇത്തവണ പരിസ്ഥിതി ദിനത്തിന്റെ പ്രധാന സന്ദേശം .വൃക്ഷങ്ങളും പുഴകളും തോടുകളും ഇല്ലാതാകുന്നത് മനുഷ്യന്റെ കടന്നുകയറ്റം കൊണ്ടാണെന്ന് ഒരിക്കല്‍കൂടി പരിസ്ഥിതി ദിനം ലോകത്തെ ഓര്‍മ്മപ്പെടുത്തുന്നു .പ്രകൃതിയെ നശിപ്പിക്കുകയും അതിന്റെ ദുരന്തം മനുഷ്യന്‍തന്നെ ഏറ്റുവാങ്ങുകയും ചെയ്യുന്ന ഇക്കാലത്ത് അതിനെതിരെയുള്ള ബോധവത്ക്കരണ പരിപാടികളാണ് സ്കൂളില്‍ നടത്തിയത്.

അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈകള്‍ നട്ടു. പ്രകൃതിയെ നശിപ്പിക്കുകയും അതിന്റെ ദുരന്തം മനുഷ്യന്‍ തന്നെ ഏറ്റുവാങ്ങുകയും ചെയ്യുന്ന ഇക്കാലത്ത് അതിനെതിരെയുള്ള ബോധവത്ക്കരണ പരിപാടികളാണ് സ്കൂളില്‍ സംഘടിപ്പിച്ചത്.

Sep 6, 2016

സ്കൂള്‍ പ്രവേശനോത്സവം 2016


സ്കൂള്‍ പ്രവേശനോത്സവം 2016

ആടിയും പാടിയും ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളുടെ വിദ്യാലയ പ്രവേശനോത്സവം സ്കൂളിനെ വര്‍ണ്ണാഭമാക്കി. കളിമുറ്റത്തു നിന്നും അക്ഷരലോകത്തിന്റെ തിരുമുറ്റത്തേക്കെത്തുന്ന കുട്ടികളെ വര വേല്‍ക്കാന്‍ സ്കൂള്‍ തോരണങ്ങള്‍ ,ബലൂണ്‍ ,ബാനര്‍ എന്നിവകൊണ്ട് അലങ്കരിച്ചു.വര്‍ണ്ണ ബലൂണുകളും മിഠായികളും നല്‍കി മുതിര്‍ന്ന വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പ്രവേശനോത്സവ ഗാനം പാടി നവാഗതരെ സ്കളിലേക്ക് വരവേറ്റു. കരഞ്ഞുകൊണ്ടെത്തിയ കൊച്ചുകുട്ടികള്‍ സ്കൂളിലെ മനോഹരമായ കാഴ്ചകളില്‍ അലിഞ്ഞുചേര്‍ന്നു.

ജൂണ്‍ 1 ന് രാവിലെ 9.30 ന് പ്രവേശനോത്സവ ചടങ്ങുകള്‍ ആരംഭിച്ചു. പ്രിന്‍സിപ്പാള്‍ രാജേഷ്. പി.പി സ്വാഗത പ്രസംഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി സുബൈദ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തൗഫീഖ് ചാരിറ്റബിള്‍ ട്രസ്റ്റ് മെമ്പര്‍ വി.മായിന്‍കുട്ടി, വാര്‍ഡ് മെമ്പര്‍ ശ്രീമതി ജയന്തി, മുന്‍ പി.ടി.എ പ്രസിഡന്റ് റംസീന എന്നിവര്‍ ആശംസാപ്രസംഗം നടത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ .ഷൈനിടീച്ചര്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നല്ലൊരു വിദ്യാലയവര്‍ഷം ആശംസിച്ചുകൊണ്ട് പങ്കെടുത്ത എല്ലാവര്‍ക്കും നന്ദിപറഞ്ഞ് പരിപാടികള്‍ അവസാനിപ്പിച്ചു.