പരിസ്ഥിതി
ദിനാചരണം 2016
ജൂണ്‍ 5 -പരിസ്ഥിതി ദിനം മനുഷ്യന്റെ
കടന്നുകയറ്റംകൊണ്ട് ഇല്ലാതായിക്കൊണ്ടിരിക്കുന്ന പച്ചപ്പിനെയും
താറുമാറായിക്കൊണ്ടിരിക്കുന്ന
ആവാസ വ്യവസ്ഥയെയും
ഓര്‍മ്മിപ്പിക്കാനായി വീണ്ടും
ഒരു പരിസ്ഥിതി ദിനം കൂടി.
വനസമ്പത്ത്
നിലനിര്‍ത്തി വന ജീവിതത്തിന്റെ
സംരക്ഷണമാണ് ഇത്തവണ പരിസ്ഥിതി
ദിനത്തിന്റെ പ്രധാന സന്ദേശം
.വൃക്ഷങ്ങളും
പുഴകളും തോടുകളും ഇല്ലാതാകുന്നത്
മനുഷ്യന്റെ കടന്നുകയറ്റം
കൊണ്ടാണെന്ന് ഒരിക്കല്‍കൂടി
പരിസ്ഥിതി ദിനം ലോകത്തെ
ഓര്‍മ്മപ്പെടുത്തുന്നു
.പ്രകൃതിയെ
നശിപ്പിക്കുകയും അതിന്റെ
ദുരന്തം മനുഷ്യന്‍തന്നെ
ഏറ്റുവാങ്ങുകയും ചെയ്യുന്ന
ഇക്കാലത്ത് അതിനെതിരെയുള്ള
ബോധവത്ക്കരണ പരിപാടികളാണ്
സ്കൂളില്‍ നടത്തിയത്.
അദ്ധ്യാപകരും
വിദ്യാര്‍ത്ഥികളും ചേര്‍ന്ന്
സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈകള്‍
നട്ടു.
പ്രകൃതിയെ
നശിപ്പിക്കുകയും അതിന്റെ
ദുരന്തം മനുഷ്യന്‍ തന്നെ
ഏറ്റുവാങ്ങുകയും ചെയ്യുന്ന
ഇക്കാലത്ത് അതിനെതിരെയുള്ള
ബോധവത്ക്കരണ പരിപാടികളാണ്
സ്കൂളില്‍ സംഘടിപ്പിച്ചത്.
No comments:
Post a Comment