Sep 6, 2016

സ്കൂള്‍ പ്രവേശനോത്സവം 2016


സ്കൂള്‍ പ്രവേശനോത്സവം 2016

ആടിയും പാടിയും ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളുടെ വിദ്യാലയ പ്രവേശനോത്സവം സ്കൂളിനെ വര്‍ണ്ണാഭമാക്കി. കളിമുറ്റത്തു നിന്നും അക്ഷരലോകത്തിന്റെ തിരുമുറ്റത്തേക്കെത്തുന്ന കുട്ടികളെ വര വേല്‍ക്കാന്‍ സ്കൂള്‍ തോരണങ്ങള്‍ ,ബലൂണ്‍ ,ബാനര്‍ എന്നിവകൊണ്ട് അലങ്കരിച്ചു.വര്‍ണ്ണ ബലൂണുകളും മിഠായികളും നല്‍കി മുതിര്‍ന്ന വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പ്രവേശനോത്സവ ഗാനം പാടി നവാഗതരെ സ്കളിലേക്ക് വരവേറ്റു. കരഞ്ഞുകൊണ്ടെത്തിയ കൊച്ചുകുട്ടികള്‍ സ്കൂളിലെ മനോഹരമായ കാഴ്ചകളില്‍ അലിഞ്ഞുചേര്‍ന്നു.

ജൂണ്‍ 1 ന് രാവിലെ 9.30 ന് പ്രവേശനോത്സവ ചടങ്ങുകള്‍ ആരംഭിച്ചു. പ്രിന്‍സിപ്പാള്‍ രാജേഷ്. പി.പി സ്വാഗത പ്രസംഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി സുബൈദ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തൗഫീഖ് ചാരിറ്റബിള്‍ ട്രസ്റ്റ് മെമ്പര്‍ വി.മായിന്‍കുട്ടി, വാര്‍ഡ് മെമ്പര്‍ ശ്രീമതി ജയന്തി, മുന്‍ പി.ടി.എ പ്രസിഡന്റ് റംസീന എന്നിവര്‍ ആശംസാപ്രസംഗം നടത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ .ഷൈനിടീച്ചര്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നല്ലൊരു വിദ്യാലയവര്‍ഷം ആശംസിച്ചുകൊണ്ട് പങ്കെടുത്ത എല്ലാവര്‍ക്കും നന്ദിപറഞ്ഞ് പരിപാടികള്‍ അവസാനിപ്പിച്ചു.



No comments:

Post a Comment