വായനാ
വാരാചരണം
ജൂണ്‍
19- വായനാദിനം
പുസ്തകത്തോളം
വലിയ ചങ്ങാതിയില്ലെന്നും
വായനയോളം നലിയ അനുഭവമില്ലെന്നും
ഓര്‍മ്മിപ്പിച്ച് വീണ്ടും
ഒരു വായനാ ദിനം.
വായനയുടെ
വളര്‍ത്തച്ഛന്‍ -
പി.എന്‍
പണിക്കര്‍
വായനയുടെ
വളര്‍ത്തച്ഛന്‍ എന്നറിയപ്പെടുന്ന
പി.എന്‍
പണിക്കരുടെ ചരമദിനമാണ് ജൂണ്‍
19. അദ്ധേഹത്തോടുള്ള
ആദര സൂചകമായി ഈ ദിവസം വായനാ
ദിനമായി ആചരിക്കുന്നു.
കേരള ത്തില്‍
സാക്ഷരതാ പ്രവര്‍ത്തനത്തിനും
ഗ്രന്ഥശാലാ പ്രസ്ഥാനത്തിനും
അടിത്തറ പാകിയത് പി.എന്‍
പണിക്കരാണ് .വായിച്ചു
വളരുക എന്ന മുദ്രാവാക്യവുമായി
അദ്ധേഹം പല പ്രവര്‍ത്തനങ്ങള്‍ക്കും
നേതൃത്വം നല്‍കി.
പുതുവായില്‍
നാരായണ പണിക്കര്‍ എന്നാണ്
മുഴുവന്‍ പേര്.
അദ്ധേഹത്തിന്റെ
ഓര്‍മ്മക്കായി ജൂണ്‍ 19
മുതല്‍ 25
വരെ വായനാ
വാരം ആചരിക്കുന്നു.
വായിച്ചാലും
വളരും
വായിച്ചില്ലെങ്കിലും
വളരും
വായിച്ചു
വളര്‍ന്നാല്‍ വിളയും
വായിക്കാതെ
വളര്‍ന്നാല്‍ വളയും
(കുഞ്ഞുണ്ണിമാഷ്)
ഈ
വരികളിലൂടെ കുട്ടികളിലേക്ക്
വായനയുടെ മഹത്വത്തെ പറ്റി
ബോധവത്ക്കരണ ക്ലാസ്സ് നടത്തി.
പ്രിന്‍സിപ്പാളും
,വൈസ്
പ്രിന്‍സിപ്പാളും വിദ്യാരംഗം
കലാവേദിയുടെ ചാര്‍ജുള്ള
ഷീനടീച്ചറും മറ്റ് അദ്ധ്യാപകരും
വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
വായന മത്സരം
, ക്വിസ്
,പോസ്റ്റര്‍
തയ്യാറാക്കല്‍ എന്നിവ നടത്തി.
No comments:
Post a Comment