ഹരിതാഭം
2016- സമ്പൂര്‍ണ്ണ
ജൈവ പച്ചക്കറി കൃഷി
അന്യ
സംസ്ഥാനങ്ങളില്‍ നിന്ന്
വരുന്ന വിഷമയമായ പച്ചക്കറികളാണ്
നാം ഉപയോഗിക്കുന്നത് എന്ന
തിരിച്ചറിവ് വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിക്കാനും കാര്‍ഷിക വൃത്തിയോടുള്ള
ആഭിമുഖ്യവും സ്നേഹവും
കുട്ടികളില്‍ വളര്‍ത്തുവാനും
പോഷകസമൃദ്ധവും വിഷമുക്തവുമായ
പച്ചക്കറികള്‍ വീട്ടുപരിസരത്ത്
കൃഷിചെയ്യാന്‍ വിദ്യാര്‍ത്ഥികളേയും
അതു വഴി മാതാപിതാക്കളേയും
മികച്ച കുട്ടിക്കര്‍ഷകരെ
കണ്ടെത്തുന്നതിന്റേയും
ഭാഗമായി സ്കൂളിലെ കാര്‍ഷിക
ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍
നടത്തുന്ന ഹരിതാഭം 2016
ജൈവ
പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം
2016
ആഗസ്റ്റ്
8ന്
പുന്നയൂര്‍ പഞ്ചായത്ത്
പ്രസിഡന്റ് ശ്രീ .എ.ഡി.ധനീപ്
നിര്‍വ്വഹിച്ചു.
പ്രിന്‍സിപ്പാള്‍
പി.പി.രാജേഷ്
അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍
കൃഷി ഓഫീസര്‍ കെ.സിന്ധു
മുഖ്യാതിഥി ആയിരുന്നു.
നമുക്കാവശ്യമായ
ഭക്ഷണത്തിന്റെ ഒരു ഭാഗമെങ്കിലും
നാം കൃഷിചെയ്ത്
ഉണ്ടാക്കേണ്ടിയിരിക്കുന്നുവെന്ന്
ഉദ്ഘാടന പ്രസംഗത്തില്‍ ശ്രീ.
എ.ഡി
ധനീപ് ഓര്‍മ്മിപ്പിച്ചു.
കുട്ടികളുടെ
നേതൃത്വത്തില്‍ പൂര്‍ണ്ണമായും
ജൈവവളം ഉപയോഗിച്ചാണ് കൃഷി
നടത്താന്‍ തീരുമാനിച്ചത്.
അതിന്റെ
ഭാഗമായി പച്ചക്കറികള്‍
നടാനുദ്ധേശിക്കുന്ന തടങ്ങള്‍
കിളച്ച് വൃത്തിയാക്കി അടിവളമായി
വേപ്പിന്‍പിണ്ണാക്ക് നല്‍കി.
കാര്‍ഷികവൃത്തിയോടുള്ള
സ്നേഹം കുട്ടികളിലും അവരിലൂടെ
അവരുടെ കുടുംബത്തിലും
വളര്‍ത്തിയെടുക്കുകയാണ്
കാര്‍ഷിക ക്ലബ്ബിന്റെ പ്രധാന
ലക്ഷ്യം. വിത്തിടുന്നതിലും
തുടര്‍ന്നുള്ള വളര്‍ച്ചാ
ഘട്ടങ്ങളിലും കുട്ടികളുടെ
കൂട്ടായ പരിശ്രമം ഉറപ്പുവരുത്താന്‍
അവരെ ഗ്രൂപ്പുകളായി തിരിച്ച്
ഓരോ ഇനങ്ങള്‍ വിഭജിച്ചുനല്‍കി
.പയര്‍
,ചീര
,പാവല്‍
,വെണ്ട
, വഴുതന,മുളക്,
അമര
,കിഴങ്ങുവര്‍ഗ്ഗങ്ങള്‍
എന്നിവയാണ് ജൈവവളപ്രയോഗം
മാത്രം നടത്തി വളര്‍ത്തിയെടുക്കാന്‍
തീരുമാനിച്ചിട്ടുള്ളത്.
വിഷരഹിത
പച്ചക്കറി ഒരുക്കുവാന്‍
കൃഷിവകുപ്പിന്റെ സഹകരണത്തോടെ
ആരംഭിച്ച പച്ചക്കറി കൃഷിക്ക്
കൃഷി ഓഫീസര്‍ കെ .സിന്ധു
എല്ലാ സഹായസഹകരണങ്ങളും
വാഗ്ദാനം ചെയ്തു.
കൃഷി
നടത്താനാവശ്യമായ സ്ഥലവും
ജലസേചന സൗകര്യവും സ്കൂള്‍
മാനേജ്മെന്റ് കമ്മറ്റി
ഒരുക്കിത്തന്നു.
പഞ്ചായത്ത്
പ്രസിഡന്റ് ശ്രീ എ.ഡി
.ധനീപ്
ചീരത്തൈ നട്ടുകൊണ്ട് പരിപാടി
ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പാള്‍
പി.പി.രാജേഷ്
,
കൃഷി
ഓഫീസര്‍ കെ.സിന്ധു
,
തൗഫീഖ്
ചാരിറ്റബിള്‍ സെക്രട്ടറി
എം.അബ്ദുള്‍
റഷീദ് ,
തൗഫീഖ്
ചാരിറ്റബിള്‍ ട്രസ്റ്റ്
മെമ്പര്‍ വി.കെ
.മുഹമ്മദ്
,
പി.ടി.എ
പ്രസിഡന്റ് എന്‍.ആര്‍
.ഗഫൂര്‍
,അറബിക്
കോളജ് പ്രിന്‍സിപ്പാള്‍
അബ്ദുള്ള യിസാര്‍ എന്നിവര്‍
പ്രസംഗിച്ചു.
ഓരോ
ചീരത്തൈകള്‍ നട്ട് ഏവരും
ഉദ്ഘാടനത്തില്‍ പങ്കാളികളായി.
അദ്ധ്യാപകരും
,വിദ്യാര്‍ത്ഥികളും
മറ്റ് പി.ടി.എ
അംഗങ്ങളും ചേര്‍ന്ന്
ഉദ്ഘാടനച്ചടങ്ങ് ഉത്സവം പോലെ
നടത്തി.
No comments:
Post a Comment