ഹിരോഷിമ
ദിനാചരണം
ലോകചരിത്രത്തില്‍
ആദ്യമായി ആണവപരീക്ഷണം നടത്തിയത്
അമേരിക്കയാണ്. 1945
ജൂലൈ 16ന്
'ട്രിനിറ്റി'
എന്ന ഓമനപ്പേരിലാ
യിരുന്നു അത്.
പരീക്ഷണം
നടന്ന് ഒരുമാസത്തിനകം
ഹിരോഷിമയിലും നാഗസാക്കിയിലും
അവ പ്രയോഗിച്ചു.
അമേരിക്കയുടെ
ആയുധപ്പുരയില്‍ തന്നെയാണ്
ഇന്ന് ഏറ്റവുമധികം അണുബോംബുകള്‍
ഉള്ളത്. ലഭ്യമായ
കണക്കുകള്‍ അനുസരിച്ച് 4804
ആണവായുധങ്ങള്‍
അമേരിക്കയുടെ ശേഖരത്തിലുണ്ട്.
ഇതില്‍ 2104
എണ്ണം ഏത്
നിമിഷവും പ്രയോഗി ക്കാന്‍
സാധിക്കുംവിധം സജീവമാണെന്നും
വിലയിരുത്തപ്പെടുന്നു.
1945 ആഗസ്ത് ആറിനാണ് യുഎസ് പോര്‍വിമാനങ്ങള്‍ ഹിരോഷിമയില്‍ ബോംബിട്ടത്. 1.8 ലക്ഷം പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. 13 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഹിരോഷിമ നഗരമാകെ തകര്‍ന്നടിഞ്ഞു. മൂന്നുദിവസത്തിനുശേഷം നാഗസാക്കിയില്‍ അമേരിക്ക രണ്ടാമത്തെ ആണവാക്രമണം നടത്തി. ഒരുലക്ഷത്തോളം പേര്‍ അവിടെ കൊല്ലപ്പെട്ടു. ഇരു ആക്രമണങ്ങളിലും ഇരകളില്‍ പകുതിപ്പേരും തല്‍ക്ഷണം മരിച്ചവരാണ്. പൊള്ളിയും മുറിവുകളേറ്റും ആണവവികിരണം സൃഷ്ടിച്ച രോഗപീഡകളാലും തുടര്‍ന്നുള്ള ദിവസങ്ങളിലും ആഴ്ചകളിലും മാസങ്ങളിലും ഇഞ്ചിഞ്ചായി മരണത്തിലേക്ക് നീങ്ങിയത് ആയിരങ്ങള്‍. പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഹിരോഷിമയുടെയും നാഗസാക്കിയുടെയും ദുരന്തം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു
വരുംതലമുറക്ക് സമാധാനവും സുരക്ഷിതത്വവും സ്വാതന്ത്ര്യവും ഉണ്ടാക്കുക എന്ന സന്ദേശമുയര്‍ത്തിക്കൊണ്ട് സമാധാന സന്ദേശമുണര്‍ത്തുന്ന പ്ളക്കാര്‍ഡുകളുമായി വിദ്യാര്‍ഥികള്‍ യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു. സ്കൂള്‍ ലീഡര്‍ അനസ് നേതൃത്വം നല്‍കി.പ്രിന്‍സിപ്പാള്‍ പി പി രാജേഷ് , ഷൈനിടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

സ്കൂള്‍
ശാസ്ത്ര ഇംഗ്ളീഷ് ക്ളബ്ബുകളുടെ
നേതൃത്വത്തില്‍ ക്വിസ് മത്സരം,
പ്ളക്കാര്‍ഡ്
നിര്‍മ്മാണം, സമാധാന
സന്ദേശമെഴുത്ത് മത്സരം
തുടങ്ങിയവ സംഘടിപ്പിച്ചു.
അണുബോംബ്
വര്‍ഷത്തിന്റെ കെടുതികളും,
യുദ്ധങ്ങള്‍
വിതയ്ക്കുന്ന അനാഥത്വവും
ക്ലാസുകളിലൂടെയും ചിത്രങ്ങളിലൂടെയും
വിവരിച്ചു.യുദ്ധത്തിനെതിരെ
സമാധാനത്തിന്റെ സന്ദേശവുമായി
ഹിരോഷിമ ദിനം ആചരിച്ചു.
No comments:
Post a Comment